സ്നേഹമാണ് പൂർണ്ണമനുഷ്യനെ സൃഷ്ടിക്കുന്നത്. സ്നേഹത്തിന്റെ അഭാവത്തിൽ മനുഷ്യർ ശൂന്യമാണ്. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട ഒരു കൂട്ടം മനുഷ്യരെ ചേർത്തുപിടിക്കുക എന്ന മഹത്തായ ദൗത്യമാണ് സൻമാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ മുഖമുദ്ര.
സ്ത്രീകൾക്കായി ഒരു കെയർ ഹോം അത്യാവശ്യമാണെന്ന് ചിന്തയിൽ നിന്നാണ് 2023-ൽ സൻമാർ ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിക്കുന്നത്. നിലവിൽ 30 അന്തേവാസികളും 20 ജീവനക്കാരും അടക്കം 50 പേരാണ് ഇവിടെയുള്ളത്.
വലിയ ലക്ഷ്യങ്ങളാണ് നമ്മുക്ക് മുന്നിലുള്ളത്. അരികുവൽക്കരിക്കപ്പെട്ട സ്ത്രീകളെ ചേർത്തുപിടിച്ച് ജീവിതത്തിന്റെ പച്ചപ്പിലേക്ക് അവരെ ആനയിക്കുക എന്ന മഹത്തായ ദൗത്യം ഈ സ്ഥാപനത്തിന്റെ ജീവവായുവാണ്. നിരാലംബയായ സ്ത്രീകളെ പരിപാലിക്കുക വഴി അവരിൽ ആത്മവിശ്വാസത്തിന്റെ നാമ്പുകൾ മുളപ്പിക്കുകയാണ് സൻമാർ ചെയ്യുന്നത്.
താമസം, ഭക്ഷണം, മരുന്ന് തുടങ്ങിയവ സൻമാർ നൽകിവരുന്നു. ഇതോടൊപ്പം തന്നെ ക്രമബദ്ധമായ പുനരധിവാസ പദ്ധതികളും സ്ഥാപനത്തിന് കീഴിൽ നടക്കുന്നുണ്ട്. ആംബുലൻസ് സേവനവും ഹോം കെയർ പദ്ധതികളും സൻമാറിന്റെ പ്രത്യേകതകളാണ്.
സൻമാർ ഗ്രൂപ്പ് ചെയർമാൻ അബ്ദുറഹ്മാൻ അവരുടെ ദീർഘദർശനമാണ് ഇത്തരമൊരു സ്ഥാപനത്തിന്റെ ഉദയത്തിന് പിന്നിൽ. ഉസ്താദ് റഷീദ് സഖാഫി പഴയങ്ങാടിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം സൻമാർ എന്ന ചാരിറ്റി സ്ഥാപനത്തിന്റെ യശസ് ദിനംപ്രതി വർധിപ്പിച്ചുകൊണ്ടിരിക്കുന്നു. കൂട്ടായ പ്രവർത്തനങ്ങളിലൂടെ വളർന്നുവരുന്ന ഈ സ്ഥാപനത്തെ സദാ സ്നേഹ സഹകരണങ്ങളും നൽകി ചേർത്തുനിർത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
Love is what makes a human being complete, and at Sanmar Charitable Trust, we strive to fill the void in the lives of those who have lost everything. Established in 2023 with a vision to provide a safe haven for women, Sanmar has become a warm and nurturing home to 30 residents, supported by a dedicated team of 20 staff members.
Our mission is to embrace marginalized women and guide them back to a life of hope and dignity. Beyond providing food, shelter, and medicine, we focus on rebuilding their self-confidence through effective rehabilitation programs. We also extend our care to the wider community through specialized home care and ambulance services.
This noble journey, envisioned by our Chairman, Mr. Abdurrahman Haji, and led by Ustad Abdul Rasheed Saqafi Pazhayangadi, continues to grow stronger each day through collective effort. We sincerely seek your support and prayers to help us continue this mission of bringing light into the lives of the needy.